2/10/07

ഞാന്‍

ഞാന്‍ പോവുകയാണു
പകുതി ചാരിയ വാതിലിനപ്പുറം
എന്റ്റെ ബന്ധങ്ങളും സ്വപ്നങ്ങളും..
അവര്‍
ജന്മത്തിന്റെ വേദനയില്‍
സ്നേഹതിന്റെ നിറവൂട്ടി
അരക്ഷിതത്വത്തില്‍ തനിച്ചാക്കിയവര്‍
പരിചയത്തിലും അപരിചിതരായവര്‍
അവന്‍
എന്റെ പെണ്‍മയെ വിളിച്ചുണര്‍ത്തി
പുല്‍മേടുകളില്‍ അലയാന്‍ വിട്ടവന്‍
പൂര്‍ത്തിയാകാത്ത ചിത്രം പോലെ
ചിത്രകാരന്റെ വിരലുകള്‍ക്കു
പാകപ്പിഴയുടെ മുറിവുകളേകി
ഞാനും...

3 comments:

Priyan Alex Rebello said...

hi...i read all your works..great going!!!

jenny_under construction said...

keep writing anitha
there is a sadness in ur lines
which touches deep

ak47urs said...

ആരുടെയും ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്നില്ല അനിതാ
എവിടൊക്കെയൊ പിഴവുകളും പാളിച്ചകളും കാണാം.
ജീവിതം പൂര്‍ണ്ണമാകുക എന്നൊന്നുണ്ടോ?
ഇല്ലെന്നാ‍ണ് എനിക്ക് തോന്നുന്നത്