9/1/07


എനിക്കു വിരലുകള്‍ നഷ്ടപെട്ട മനുഷ്യരെ ഓര്‍മ്മ വരുന്നു
ഭൂതകാലം മുറിച്ചു മാറ്റപ്പെട്ടവരെ
സ്ഫോടനങ്ങളില്‍ ചിതറിപ്പോയവരെ
മരവിപ്പുകളിലേക്കു വീണു പോയവരെ
എനിക്ക് വയ്യ
ഇത് വേദനകള്‍ക്കപ്പുറമാണ്
നിന്റെ ചെറിയവാചകങ്ങളില്‍
വരികള്‍ മുറുകാത്ത കവിതയില്‍
നീ എങ്ങനെ അവരെ പിടിച്ചു നിര്‍ത്തും
ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കും
ചലിക്കാത്ത പേനത്തുമ്പില്‍
മനുഷ്യരുടെ നിലവിളികള്‍ പതിയെ നിലച്ചൂ തുടങ്ങും
എന്നെങ്കിലും
മാര്‍വാഡികളുടെ തെരുവ് കാണുമ്പോള്‍
നക്ഷത്രങ്ങള്‍ കെട്ടുപോയ ഒരു രാത്രി ഓര്‍മ്മ വന്നേക്കാം
മഴ കഴുകിവെളുപ്പിച്ച കുറേ ജീവിതങ്ങളെയും.

20 comments:

സനാതനന്‍ said...

ഹ എന്തു മനോഹരം!
എനിക്കും വിരലുകളും ജീവിതവും നഷ്ടപ്പെട്ടവരെ ഓര്‍മവരുന്നു

Living Colors said...

hi anita, vare nannayirikunnu... really good... keep writing :)

അഷ്‌റഫ്‌ said...

മനോഹരമായ വരികള്‍
അഭിനന്ദനം

വേണു venu said...

:)

വര്‍ക്കേഴ്സ് ഫോറം said...

ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കാതിരിക്കട്ടെ..
ആശംസകള്‍

പഥികന്‍ said...

മനോഹരം.........അഭിനന്ദനങ്ങള്‍

വിശാഖ് ശങ്കര്‍ said...

വരികളിലേ അതിവൈകാരികത അനുഭവത്തിന്റെ തീവ്രതയെ തെല്ല് കുറയ്ക്കുന്നുണ്ട്.എങ്കിലും ഇതിനെ ഇഷ്ടപ്പെടാതിരിക്കുവാന്‍ വയ്യ.

ശ്രീ said...

നന്നായിട്ടുണ്ട്
:)

ഹരിയണ്ണന്‍@Harilal said...

വിരലുകള്‍ മുറിഞ്ഞുപോയവരേയും
മുറിച്ചുകളയുന്നവരേയും ഞാന്‍ ഓര്‍ക്കുന്നു.
കവിത നന്നായി.........

ആരോ ഒരാള്‍ said...
This comment has been removed by the author.
Priyan Alex Rebello said...

ithum nannaaye.. pakshe aadhyam vaayichappo enikku bhayangaramaaye ishtapettu..

ബാജി ഓടംവേലി said...

ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കും

കൊച്ചുഗുപ്തന്‍ @ Kochugupthan said...

നന്നായിട്ടുണ്ട്......

വാത്മീകി said...

നന്നായിട്ടുണ്ട്.

Aromal said...

വരികള്‍ മുറുകിയിട്ടുണ്ട്‌.

നീയെന്റെ അനിയത്തി കുട്ടിയല്ലെ . കവിത നന്നാവാതെ തരമില്ലല്ലൊ ;)

അനിലന്‍ said...

അവരെത്തന്നെയാണ് ഓര്‍ക്കേണ്ടത്.
അതി മനോഹരമായ ടൈറ്റില്‍.
ടൈറ്റിലോളം ഉയര്‍ന്നില്ലെങ്കിലും നല്ല കവിത.

vishnu said...

engane ezhuthan kazhikyuka athu thanne oru bhagyam,..manoharam

ARUN said...

so you knew our words wouldnt hold the wounded and harassed souls that pervade the air after the bodies burnt.. they are hearing you. even my type-taps are their mercy, i believe. this was a good attempt, weakly begun but well finished. dont want to write more on this. i will be blaspheming the spirits in that case.

mejo said...

yes...........
come and see the blood in the street.........

NANA SYNDRIZ said...

!!!!!!