2/14/07

വഴികള്‍


വളവുകളില്ലാത്ത വഴികള്‍ ഉണ്ടായിരിക്കുമൊ?
ഭാരമേറെ താങ്ങി ചെല്ലുമ്പോള്‍ വിശ്രമിക്കാന്‍
പാതയോരത്തു ഒരു തുറന്ന വാതില്‍
ജനാലച്ചില്ലില്‍ ഒരു കണ്ണ്
സ്നേഹത്തിന്റെ ബലമേറിയ ഊന്നുവടി
പ്രകാശം വറ്റാത്ത മനസ്സിന്റെ കൈവിളക്ക്
ഏതെങ്കിലും ഒന്ന്
നീ എനിക്കു വേണ്ടി കരുതി വയ്ക്കുമോ?
ജീവിച്ചിരുന്നു എന്നു എന്നെ തന്നെ ബോധ്യപെടുത്താന്‍
മരണം പാതയിലെ വളവു മാത്രമെന്ന് മനസിലാക്കാന്‍
സൂര്യനസ്തമിക്കും മുമ്പ് നടന്നു തീര്‍ക്കുവാന്‍
ഏതെങ്കിലും ഒന്ന്....

5 comments:

aneeshans said...

നിനക്കായ് ഞാന്‍ കരുതി വയ്ക്കുന്നു
പാഥേയം
വിശ്രമ മുറി
ഒന്നിരുന്നിട്ട് വേഗം പൊയ്ക്കോ
കുറേ ദൂരം പോവാനുള്ളതല്ലേ ?

priyan said...

well written..but in a sad touching note of reality.!!

murali said...

haiiiiii anitha i read your works, it is gtreat keep it?
anumodhikkan vakukalilaaa......

priyan said...

തുടരെ നീല്‍ഉം വഴികല്...
ആരും തനനല്‍ അഎറ്റുവാനില്ലാതെ...
മുകലില്‍ ആകാഷം താഴെ ഭൂമി..
താഴെ കുറേ പ്രതീക്ഷ വിടാത്ത ജീവികല്‍...

NANA SYNDRIZ said...

Good Anitha,
your concepts are fresh!!!!!!!!!!
yes..........it's good