2/28/07


വിമോചനം വിദൂരമായ ഒരു സ്വപ്നമാണു
കണ്ണ് തുറക്കുമ്പോള്‍ മാഞ്ഞ് പോയേക്കാവുന്ന ഒരു സ്വപ്നം

വിധിയൊടു മത്സരിക്കുമ്പോള്‍

ഇരുട്ടില്‍ നിന്നും തപ്പിയെടുക്കുന്ന വെറുമൊരായുധം

കൈകളും മനസ്സും തളരുമ്പോള്‍
പിടിച്ചു നില്‍ക്കാനൊരു കാട്ടുവള്ളി
പക്ഷെ

വിലങ്ങുകള്‍ക്കും പേരു നഷ്ടപെട്ട വ്യക്തിത്വനിമിടയില്‍
മനസ്സ് പ്രതീക്ഷിക്കും

കടല്‍തീരത്തു ഒരു വിളക്ക് മങ്ങാതെ കത്തുന്നുണ്ടാകാം..

എന്നെങ്കിലും വാതിലുകള്‍ തുറക്കപെടാമെന്നു

നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം..

7 comments:

aneeshans said...

നീ അതു പോസ്റ്റ് ചെയ്തുവല്ലൊ. നന്നായി.

മഴവില്ലും മയില്‍‌പീലിയും said...

എല്ലാ പോസ്റ്റുകളും വളരെ നന്നായിരിക്കുന്നു...ആദ്യ്ത്തെ പോസ്റ്റ് എനിക്കു ഏറെ ഇഷ്ട്മായി..

Sujith S V Panicar said...

കവിത വായിച്ചു, എന്തു പറയാൻ. നന്നായിരിക്കുന്നു എന്നു പറഞ്ഞാൽ അതൊരു ആവർത്തനം മാത്രം.
സഹജീവികളോട് ചെറിയൊരു കരുതൽ താങ്കളെ
പോലെ എല്ലാ മനുഷ്യർക്കുമുണ്ടായിരുന്നെങ്കിൽ
പലരുടെയും ജീവിതം എത്ര സന്തോഷകരമായേനെ..

Sujith S V Panicar said...
This comment has been removed by the author.
Sujith S V Panicar said...
This comment has been removed by the author.
Sujith S V Panicar said...
This comment has been removed by the author.
priyan said...

വിമൊചനം പൊലും ഒരു തടവറ ആനു ...