എനിക്കു വിരലുകള്‍ നഷ്ടപെട്ട മനുഷ്യരെ ഓര്‍മ്മ വരുന്നു
ഭൂതകാലം മുറിച്ചു മാറ്റപ്പെട്ടവരെ
സ്ഫോടനങ്ങളില്‍ ചിതറിപ്പോയവരെ
മരവിപ്പുകളിലേക്കു വീണു പോയവരെ
എനിക്ക് വയ്യ
ഇത് വേദനകള്‍ക്കപ്പുറമാണ്
നിന്റെ ചെറിയവാചകങ്ങളില്‍
വരികള്‍ മുറുകാത്ത കവിതയില്‍
നീ എങ്ങനെ അവരെ പിടിച്ചു നിര്‍ത്തും
ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കും
ചലിക്കാത്ത പേനത്തുമ്പില്‍
മനുഷ്യരുടെ നിലവിളികള്‍ പതിയെ നിലച്ചൂ തുടങ്ങും
എന്നെങ്കിലും
മാര്‍വാഡികളുടെ തെരുവ് കാണുമ്പോള്‍
നക്ഷത്രങ്ങള്‍ കെട്ടുപോയ ഒരു രാത്രി ഓര്‍മ്മ വന്നേക്കാം
മഴ കഴുകിവെളുപ്പിച്ച കുറേ ജീവിതങ്ങളെയും.