പുല്‍നാമ്പുകളുടെ സംഗീതം കേട്ടിട്ടുണ്ടോ?
പള്ളിമണികള്‍ മുഴങ്ങുമ്പോള്‍
ശബ്ദമില്ലാതാകുന്ന മനസ്സ് പോലെയാണത്
ശാന്തമായൊഴുകുന്ന അരുവി പോലെയോ
നിലാവ് ശല്യപ്പെടുത്താത്ത രാത്രി പോലെയൊ
നമ്മളറിയാതെ അവ കടന്നു പോകുന്നു
വ്യക്തിത്വവേദനകളില്ലാതെ
ആശയകുഴപ്പങ്ങളും അപകര്‍ഷതാബോധവുമില്ലാതെ
കാല്പാടുകള്‍ക്കു കീഴെ ഞെരിയാന്‍ തയ്യാറെടുക്കുന്നു
അവക്ക് വേണ്ടി
ചരിത്രത്തില്‍ ചുവന്ന പാടുകളുണ്ടാവില്ല
അവശേഷിക്കുനതു
ഒരു പുഞ്ചിരിയുടെ വേദന മാത്രം..
Subscribe to:
Post Comments (Atom)
2 comments:
എഴുതൂ വീണ്ടും വീണ്ടും.. ആശംസകള്‍
നിര്‍മ്മലം സുന്ദരം..
പുതിയ അര്‍തധങല്‍ തേടുന്ന ഭാഷ.....
Post a Comment