4/17/07

പരാജയം

നിങ്ങള്‍എന്റെ ചിന്തകളെ ചെത്തിമിനുക്കുക
അവയുടെ ചോരത്തുള്ളികളോടു നിര്‍ലോഭം പ്രസംഗിക്കുക
പെണ്മ ഒരു ചെറിയ കിളിക്കൂടാണെന്നും
കിളിയുടെ ചിറകുകള്‍ മനൊഹരമായിരിക്കണമെന്നും
പതറാത്ത നോട്ടങ്ങളിലൂടെ പറഞ്ഞുതരിക
പച്ചകറിക്കാരനൊടുറക്കെയും
ഭര്‍ത്താവിനോടു പതുക്കെയും
വില പേശുന്ന വിദ്യ എന്നെ അഭ്യസിപ്പിക്കുക
ഞാനിതാ കീഴടങ്ങുന്നു
തുരുമ്പിച്ച പെണ്മയും സൌന്ദര്യവര്‍ധകവസ്തുകളും
ആയുധപ്പുര നിറച്ചിരിക്കുന്നു
എഴുതപെടാത്ത നിയമങ്ങള്‍ക്കു ജയിക്കുവാന്‍പ
ടച്ചട്ട അഴിചുവയ്ക്കുന്നു..
എന്റെ പരാജയം മനുവിനു സ്തുതി പാടുമ്പോള്‍
‍പാതിവ്രത്യതിന്റെ ചേല മുഷിഞു നാറുന്നുണ്ടാകും..
പക്ഷെതോറ്റവര്‍ക്കു സംസാരിക്കാന്‍ പാടുണ്ടൊ?

7 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ ഇനിയും താങ്കള്‍ അംഗമാകാന്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://vidarunnamottukal.blogspot.com/2007/04/blog-post_16.html കാണുക..

Shibu K. Nair said...

penmayude ochakale pedikkunnavarude kaathukalilekku eeyamayi ozhuki nirayatte ee varikal.

mydailypassiveincome said...

കൊള്ളാലോ, നല്ല വരികള്‍. പോരട്ടെ പോസ്റ്റുകളിനിയും. :)

Anonymous said...

hai anitha good work all the best from ur old frend.....///

Anonymous said...

anitha good work all the best...ur old frend.../////..JoJo

S 4 success said...

good work , nostalgic keep it up

ARUN said...

this is again a sidelong flame of the sportive woman fire. and as i said earlier also, im a weak male to comment exhaustively. neverthelss, the quarrel is well-drawn. and more than that this poem also wakes us up to a steep shock of not having seen what was always there...