മനസില് തീ കൂട്ടി വെക്കുന്നവര്‍
എപ്പൊഴോ:
നമ്മളറിയാതെ തീ കെട്ടുപോകുന്നു;
എന്റെ ഭ്രാന്തിനു ശമനജലം നല്‍കുവാന്‍
കത്തികൊണ്ടിരുന്ന ചിതയില്‍ നിന്ന്
ആത്മാവിനെ വലിച്ചുനീക്കുവാന്‍
നീ വരരുതായിരുന്നു;
എനിക്ക് അനാഥത്വമാണു പരിചയം,
എനിക്ക് അനാഥത്വമാണു പരിചയം,
കീറിമുറിക്കുന്ന കണ്ണുകളോട് എതിരിടാനാണെനിക്കിഷ്ടം.
അദൃശ്യമായ ചങ്ങലകളാല്‍
തൊട്ടറിയാന്‍ പറ്റാത്ത കൂടുകളാല്‍
ഞാന്‍ ബന്ധിക്കപെട്ടിരിക്കുന്നു .
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
മരിക്കാത്ത മനസ്സും ബാക്കി.