മനസില് തീ കൂട്ടി വെക്കുന്നവര്‍
എപ്പൊഴോ:
നമ്മളറിയാതെ തീ കെട്ടുപോകുന്നു;
എന്റെ ഭ്രാന്തിനു ശമനജലം നല്‍കുവാന്‍
കത്തികൊണ്ടിരുന്ന ചിതയില്‍ നിന്ന്
ആത്മാവിനെ വലിച്ചുനീക്കുവാന്‍
നീ വരരുതായിരുന്നു;
എനിക്ക് അനാഥത്വമാണു പരിചയം,
എനിക്ക് അനാഥത്വമാണു പരിചയം,
കീറിമുറിക്കുന്ന കണ്ണുകളോട് എതിരിടാനാണെനിക്കിഷ്ടം.
അദൃശ്യമായ ചങ്ങലകളാല്‍
തൊട്ടറിയാന്‍ പറ്റാത്ത കൂടുകളാല്‍
ഞാന്‍ ബന്ധിക്കപെട്ടിരിക്കുന്നു .
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
മരിക്കാത്ത മനസ്സും ബാക്കി.
8 comments:
നന്നായിരിക്കുന്നു
വാക്കുകള്‍ അഗ്‌നിയാണ്
ബാജി
" കീറിമുറിക്കുന്ന കണ്ണുകളോട് എതിരിടാനാണെനിക്കിഷ്ടം."
ധീരമായ വരികള്‍ ! കേരളീയ സ്ത്രീത്വത്തിന്റെ സ്വാഭിമാന പ്രഖ്യാപനം !! വര്‍ത്തമാനകാലത്തിന്റെ സമര കാഹളം !!
ഇനിയും എഴുതുക ...
ആത്മവില്‍ തീ കൂട്ടി കവിത നിരക്ക്്‌്‌്..എന്നും എപ്പോഴും .....
good one
ഓ പ്രൊമീത്യൂസ്,
സഹജീവികള്‍ക്ക് അഗ്നി പകര്‍ന്നു നല്‍കിയതിന്
നീ സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി..
അതു പോലെ തന്നെ കവിയും..
മനസ്സിലെ അഗ്നി പകര്‍ന്നുനല്‍കിയ തെറ്റിന്
പ്രായശ്ചിത്തമായി..
കഴുകന്മാര്‍ക്കു കീറിമുറിക്കാന്‍ കരളുമായി
കാത്തിരിക്കുന്നു,
മരിക്കാത്ത മനസ്സുമായി.
thenga. (i hope you do justice to words)
there are some realities that only male perceives and some others that is visible only to the female. things suddenly take an immensely profound beauty when un-touched by anything else than yourself, you try to put together words of bitter resistance. startled we wake up to the presence of the uncanny at the doorstep.
this poem is a real force-field.
Post a Comment