
എന്റെ നിലക്കണ്ണാടിക്കുള്ളില്
ഒരു പെണ്ണ് താമസിക്കുന്നുണ്ട്;
ചില്ലുഭിത്തിക്കപ്പുറമിരുന്ന്
അയല്‍ക്കാരിയെ കൌതുകത്തോടെ നോക്കുന്നവള്
എന്റെ പൊട്ടിന്റെ ചരിവും പുരികത്ത്തിന്റെ വടിവും
സൂക്ഷ്മതയോടെ അളക്കുന്ന ഒരുത്തി-
അവളുടെ കണ്ണുകളില്‍
വസ്ത്രങ്ങളെ മുറിച്ചു കയറുന്ന വഴിയോരക്കണ്ണുകള്
അറിയാതെ അശ്ലീലം പറയുന്ന ബസ് യാത്രക്കാര്
സ്പര്‍ശങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പുരോഗികള്
ഷാള്‍ കൊണ്ടു ശരീരം മറച്ചു
പുറത്തേക്കിറങ്ങുമ്പോള് ഓര്‍ത്തുപോയി
എന്റെ കണ്ണാടിയും
എനിക്കെതിരോ, ദൈവമേ?