
എന്റെ നിലക്കണ്ണാടിക്കുള്ളില്
ഒരു പെണ്ണ് താമസിക്കുന്നുണ്ട്;
ചില്ലുഭിത്തിക്കപ്പുറമിരുന്ന്
അയല്‍ക്കാരിയെ കൌതുകത്തോടെ നോക്കുന്നവള്
എന്റെ പൊട്ടിന്റെ ചരിവും പുരികത്ത്തിന്റെ വടിവും
സൂക്ഷ്മതയോടെ അളക്കുന്ന ഒരുത്തി-
അവളുടെ കണ്ണുകളില്‍
വസ്ത്രങ്ങളെ മുറിച്ചു കയറുന്ന വഴിയോരക്കണ്ണുകള്
അറിയാതെ അശ്ലീലം പറയുന്ന ബസ് യാത്രക്കാര്
സ്പര്‍ശങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പുരോഗികള്
ഷാള്‍ കൊണ്ടു ശരീരം മറച്ചു
പുറത്തേക്കിറങ്ങുമ്പോള് ഓര്‍ത്തുപോയി
എന്റെ കണ്ണാടിയും
എനിക്കെതിരോ, ദൈവമേ?
15 comments:
ആദ്യത്തെ നാലു വരികള്‍ അത്ഭുതകരം... പിന്നെ കവയിത്രിക്ക് ആനുകാലികത്തെക്കുറിച്ചു വ്യാകുലപ്പെടതെ മറ്റൊരു വഴിയില്‍ ഇക്കവിത പോയിരുന്നെങ്കില്‍.. എങ്കിലും മനോഹരം എന്നു പറയാതെ വയ്യ
എല്ലാം വായിച്ചു നന്നായിരിക്കുന്നു.
കൊള്ളാം നല്ല വരികള്‍, ആശംസകള്‍
ഈ ഭാവന നന്നായി...
ആ നിലക്കണ്ണാടി ഇതൊക്കെ അറിയുന്നുവോ?
തിരിച്ചു വരവ് നന്നായി........ കൂടുതല്‍ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.
അതി മനോഹരം...ആളും പ്രതിരൂപവും തമ്മില്‍ ഒരു സംഭാഷണം
GOOD!! I agree to what acharyan said...
There can be more than what news need to tell!
1/29/08 ശേഷം 9/16/08 വളരെ വലിയ ഒരു കാലം ? എന്തുപറ്റി. കണ്ണാടി വളരെ നന്നായിരിക്കുന്നു. പിന്നെ കാണാത്തവയലിനിലെ കന്പി വേണ്ടായിരുന്നു
ആദ്യ വരികളില് കവിത..ഉം നന്നായി...വീണ്ടും വീണ്ടം എഴുതുക
nannayirikkunnu....
ചില്ലുടഞ്ഞ് ഒരുനാള്‍
ഉള്ളിലെ പെണ്‍കുട്ടി
പുറത്തെ പെണ്‍കുട്ടിയെ
അന്വേഷിച്ചു വരും.
ശിലയിലേയ്‌ക്കു മടങ്ങാന്‍
കൊതിച്ച ഒരു പെണ്‍ദൈവം....
(എല്ലാവരും എന്നെമാത്രം നോക്കണേ
എന്നുമാത്രം പ്രാര്‍ത്ഥിക്കുന്നവള്‍).
ഞാനിങ്ങനെയാ...വൈകിയേ എത്തൂ...
വാക്കുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന നീ ഈ കണ്ണാടിയില്‍ തെളിയുന്നു...
അനിത..,ആ കണ്ണാടി എനിക്ക് തരുമോ..?
നീ കാണുന്ന കാഴ്ചകള്‍ കാണാന്‍...
you have a broad tempting spectrum of our living from which u create beauties like this...
a mirror on the streets...
Great!!!!!!!!!
Post a Comment