1/29/08

രാധാമാധവം


എന്നുള്ളിലുള്ളോരു കണ്ണനല്ലാതൊരു
കണ്ണനില്ലെന്നേ നിനച്ചുള്ളൂ
-അയ്യപ്പപ്പണിക്കര്‍


കണ്ണന് ഞാന്‍ കളിപ്പാട്ടമാണ്,
ജന്മങ്ങള്‍ മാറിയെടുക്കാവുന്ന ലോഹപ്രതിമ-
ഇടക്കെപ്പോഴെങ്കിലും കണ്ട് രസിക്കാന്‍
യാഗങ്ങളില്‍ വാമഭാഗം വഹിക്കാന്‍
ചോദ്യങ്ങളില്ലാതെ തിരിച്ച് നടക്കാന്‍
വാരിയെല്ലുകളൂരിയെടുത്ത് വളര്‍ത്തുന്നതാണെന്നെ;
പ്രണയമിതിഹാസങ്ങളില്‍ പറഞ്ഞു നടക്കുമ്പോള്‍
കണ്ണനെ പത്നിമാര്‍ക്കിട്ട് കൊടുത്തിട്ട്
ഒറ്റക്ക് വിരഹവും പ്രണയവും താങ്ങുവാന്‍
മുനിമാരുരുക്കിയെടുത്തതാണെന്നെ;
പ്രേമമൊരു കഥയല്ലെ?
കാളിന്ദി സ്വപ്നങ്ങളും,
അപ്പോള്‍
‍രാധയോ?

18 comments:

aneeshans said...

ചില സ്വപ്നങ്ങളുണ്ട്. ഒന്നുണര്‍ന്നെഴുമ്പോഴേക്കും കൊഴിയുന്നവ. നിറമെല്ലാമടര്‍ന്ന് കറുപ്പും വെളുപ്പും മാത്രമാവും. ഒരു സ്വപ്നം കണ്ടിരുന്നു എന്ന് മാത്രം ഓര്‍ക്കാം പിന്നീട്

siva // ശിവ said...

എന്തു സുന്ദരമീ കവിത...

കാവലാന്‍ said...

നന്നായിട്ടുണ്ട്.
രാധ ഇങ്ങനെയായിരിക്കാം..

സുഗതകുമാരിയുടെ രാധ കണ്ണനില്‍ ലയിക്കുന്നത് സ്വകര്‍മ്മത്തിലൂടെ...പരിഭവമില്ലാതെ.

പിന്നെ, ഞാന്‍ "രാധയോടു മാത്രം പറയട്ടെ" എന്നപേരില്‍ കവിതപോലൊന്ന് എഴുതിയിട്ടുണ്ട് വായിച്ചുനോക്കാമോ?

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പാര്‍ശ്വവല്‍ക്കരിപ്പെട്ട, (പെടുന്ന) സ്ത്രിത്വത്തിന്ന് എതിരെയുള്ള കലഹത്തിന്റെ തീപ്പൊരികള്‍ വാക്കുകളില്‍ ചിതറുന്നത്‌ സഹോദരി താങ്കളുടെ കവിതകളില്‍ ഞാനനുഭവിക്കുന്നു. അനീതികള്‍ക്കെതിരെയുള്ള പോരട്ടംകൂടിയാകുന്നു ജീവിതത്തിന്റെ സാര്‍ത്ഥകത എങ്കില്‍ താങ്കളുടെ കവിതയും അടയാളപ്പെടുത്തപ്പെടും.

Unknown said...

രാധ മിഥ്യയും മായയുമാകാമോ??

Unknown said...

രാധ മിഥ്യയും മായയുമാകാമോ??

ARUN said...
This comment has been removed by the author.
ARUN said...

identifying with radha in her fury and frustration is not a very rare thing in malayalam poetry. is it? it is easy to become a - well, a 'radha fan' - and denounce kannan. i think in this myth at least, the male is never vindicated.
pakshe enthokke paranjalum radha still steals the show. (as how kannan would, when we narrate his childhood 'leela's) and she would continue to lure, for i think she is the only one female character in the whole mahabharatha whose life without her male is conspicuously silent. we read loops of emotions into the dark silence, and she - who knows, could be still in a fuss to pull herself out of the self-worn cocoons.
anitha nannayi ezhuthiyirikkunnu. but this isnt one of your best, however. wife/beloved and union/seperation binaries are veritable in themselves, but it's time you grow out of the divide: just think, you have written soooo much of poems...

ARUN said...

kaalindi and dreams.. is there any specific reason for that association? i mean, like krishna is dark and so is kaalindi. or kaaliyan is great serpent, and snakes in mythology and psychoanalysis generally go with carnal passion. what were you thinking..? though that shouldnt matter for the reader.

mazha said...

i don't know if it matters...though there may be traces of carnal passions in radha's love, i never thought about it..may be the author dies and the text gets its own life from the readers..

വല്യമ്മായി said...

:)

മഴയിലൂടെ said...

:).നന്ദി..

തണല്‍ said...

പലവഴി കയറിയിറങ്ങി
ഒടുക്കം എത്തിയതു രാധക്കു മുന്‍പില്‍..
കൊള്ളാം.

mazha said...

വഴികളിലെ ഒടുക്കം രാധയല്ല..വഴി അങ്ങനെ കിടക്കുവല്ലേ? ഇനിയും വേറേ ആരെങ്കിലും ഒക്കെ ഉണ്ടാകും :)

K K said...

ഹരിതകത്തില്‍ നന്നാണ്‌ ഞാനാദ്യമായി ഈ അക്ഷരങ്ങളെ കാണുന്നത്‌..ആ വരികളിലെ യുഗങ്ങളായെരിയുന്ന പരിഭവം..വിരഹം..എവിടെയോ ഒളിച്ചിരിക്കുന്നൊരു വിദ്വേഷം..

ഇടക്കെപ്പോഴെങ്കിലും കണ്ട് രസിക്കാന്‍
യാഗങ്ങളില്‍ വാമഭാഗം വഹിക്കാന്‍
ചോദ്യങ്ങളില്ലാതെ തിരിച്ച് നടക്കാന്‍
വാരിയെല്ലുകളൂരിയെടുത്ത്
വളര്‍ത്തുന്നതാണെന്നെ;.....
ശരിക്കും പെണ്മയുടെ, വിദ്വേഷത്തിന്റെ കനലെരിയുന്ന വരികള്‍
രാധ ചോദ്യങ്ങളില്ലാതെ തിരിച്ച്‌നടക്കാന്‍ ശീലിച്ചവളാണ്‌..
പ്രേമമൊരു കഥയല്ലെ?
കാളിന്ദി സ്വപ്നങ്ങളും,
അപ്പോള്‍ ‍രാധയോ?...
ഇത് രാധയല്ല..അനിത..
രാധാമാധവമല്ല..അനിതാമാധവം..
തമാശക്ക് പറഞ്ഞതല്ലാട്ടോ..ഞാനേറ്റവും കൂടുതല്‍ വായിച്ച കവിതകളിലൊന്നാണിത്..കുറച്ച് വരികളില്‍ കുറേയേറെ പറഞ്ഞിരിക്കുന്നു..
ഇവിടെ വരുമ്പോഴൊക്കെ ഒന്ന് കമന്റടിക്കണമെന്ന് കരുതും..ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ..വൈകിയിരിക്കുന്നു,അല്ലേ..സാരല്യ..അടുത്തത് നന്നായാല്‍ ആദ്യംതന്നെ കമന്റാന്‍ നോക്കാം..................

Tripodyssey said...

നന്നായിരിക്കുന്നു....വായിച്ചുതുടങ്ങി കുറച്ചെത്തിയപ്പോഴാണ് കണ്ണുനിറയുന്നത് അറിഞ്ഞത്...നന്ദി :)

BIJEESH BALAKRISHNAN said...

സുഹൃത്തേ,ഇനിയും രാധയേയും കൃഷ്ണനേയും കുറിച്ച് കവിതയെഴുതിയാല് മതിയോ. വേറെ എത്രയോ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടതായി ഉണ്ട്. വെറും കൌതുകങ്ങള് മതിയാക്കൂ..യാഥാര്഼ഥ്യങ്ങള് തിരിച്ചറിയൂ...

udayips said...

രാധ മാധവം
തണലും തൂവലും ഇല്ലാത്ത
ഉച്ചനേരത്ത് മുരിക്കിന്റെ ചോട്ടില്‍
കൃഷ്ണന്‍ രാധയെ കാത്തു നിന്നു
ഉഷ്ണ വാതത്തില്‍ കഞ്ചാവ്‌ മണത്ത
കാമുകന്‍ കാമുകിയെ മറന്നു
കടമ്പിന്റെ കൊമ്പില്‍ തൂങ്ങി നിന്നു
കാലഹരണപെട്ട പ്രനയബിംബവും
കാലം മറന്ന യാഥാര്‍ത്ഥ്യവും
ആ രാത്രിയിലും പരിഭവത്തോടെ മയങ്ങി
ഈ കഥകള്‍ നൂറാം വട്ടവും കേട്ടുമടുത്ത
കൃഷ്ണന്‍ താഴെ ഒറ്റയ്ക്ക് പാ വിരിച്ചുറങ്ങി