നമുക്ക് തുടക്കങ്ങളിലേക്ക് തിരിച്ച് പോകാം,
വാക്കുകളില്‍ അഗ്നിയും പ്രണയത്തിലസ്വസ്ഥതയും
കത്തിനിന്ന തുടക്കങ്ങളിലേക്ക്;
അവിടെ;
ഞരമ്പുകള്‍ വലിഞ്ഞ് പൊട്ടുന്ന നിമിഷങ്ങളില്
കടലാസിലേക്കുരുകി വീണ മെഴുതിരിപ്പാടുകള്‍;
ചൂടില്‍ ചിറകടര്‍ന്ന് വീണ പൂമ്പാറ്റകള്‍ക്ക്
ഹൃദയം പകുത്ത് കൊടുത്ത കവിതകള്‍;
ഓര്‍മ്മകള്‍ ശൂന്യമായ വഴികളില്‍
പകച്ച് പോയ കണ്ണുകള്‍-
തുടക്കങ്ങള്‍ കഴിഞ്ഞു പോയ രാത്രികളാകുന്നു,
പകലുകളുടെ ശാന്തിയില്‍ മാഞ്ഞ് പോകുന്ന
തിരിച്ച് വരാത്ത രാത്രികള്‍...
7 comments:
നല്ല കവിത...ശരിക്കും ഇഷ്ടമായി....
നല്ല വരികള്‍..
എവിടെയോ തിരിച്ചുവരാത്ത രാത്രികളിലെ
പകച്ചുനിന്ന നിമിഷങ്ങളും
ഉത്തരകടലാസുകളിലേക്ക് ഉരുകി വീണ നിമിഷങ്ങളും
പിന്നീട് ശുന്യമായ മനസ്സുമായി
തിരിച്ചുവരാത്ത ഇരുളിലേക്ക് നടന്നുപോയ നിമിഷങ്ങളും
ഓര്‍മ്മ വരുന്നുണ്ടോ
------------
ഒരു വല്ലാത്ത വ്യത്യസ്തത
blog nu mothamaayittoru comment. grt. nannaayirikkunnu keep it.
this one is real good. the way your words have traced the rise of poesy/passion/lunacy/sacrifice in the far dark hills of thoughts - that impresses, to say the least. ninte kavithakalil pothuvaayi veesunna ushna-kkaattukal ivideyum dhaaralam. they disturb, and make me proud that i still retain my 'disturbability'.
i must thank for the revelation
nannayirikkunnu suhruthe...
വളരെ നന്നയിരിക്കുന്നു കേട്ടോ.....................
Post a Comment