കന്യകാത്വം
വാക്കുകളില്‍ നഷ്ടപെടാവുന്ന കേവലം ഒരു കളവാണു
ശരീരമില്ലാത്ത ശബ്ദവീചികളില്‍
അലിഞ്ഞില്ലാതാവുന്ന വെറും വികാരം
ഒരു സ്വരത്തിന്റെ വേദനയില്‍
മനസിന്റെ അടഞ്ഞ മുറികള്‍ തുറന്നു പോകുന്നു.
കണ്ണുനീര്‍ തുള്ളികളുടെ കിടക്കയില്‍
ശബ്ദങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നു
ഇനി
വീണ്ടും വലിക്കാനായി
നീ തപ്പിയെടുക്കുന്ന സിഗററ്റ് കുറ്റികള്‍ ബാക്കി
എരിഞ്ഞ് തീര്‍ന്ന രണ്ടാത്മാക്കളും..
Subscribe to:
Post Comments (Atom)
1 comment:
good, I liked it.
Post a Comment