2/15/07

ബാല്യം















ഇറ്റ് വീഴാറായ വിയര്‍പ്പു തുള്ളികള്‍ക്കു കീഴെ
നീ പരിഭവിക്കുന്നതെന്തിനു?
ഞാനും നീയും ആശ്രയമില്ലാത്തവര്‍
കുടകളുടെ തണലും സൌഹൃദത്തിന്റെ താങ്ങുമില്ലാത്തവര്‍
നിസ്സഹായതയുടെ വരകളില്‍ ഒതുങ്ങിപോയവര്‍
വഴിയരുകില്‍ കണ്ണുകളാണു കുഞ്ഞേ
നിന്റെ നിഷ്കളങ്കത അവര്‍ക്കാവശ്യമില്ല
കരിയെഴുതിയ കണ്ണുകളും ചായതില്‍ മുങ്ങിയ മുഖവുമാണുഅവര്‍ തേടുന്നതെന്നറിയുക
ഈ വരകളില്‍ നീയും ഞാനുംമുഖമറിയാത്ത ജന്മങ്ങളും
പരിഭവമില്ലാത്ത പകലുകള്‍ക്കും
അപമാനരഹിതമായ രാവുകള്‍ക്കുംനേരെ
പ്രതീക്ഷ വറ്റിയ കണ്ണുകളുമായി കാത്തിരിക്കുന്നു

5 comments:

aneeshans said...

അറിഞ്ഞതെത്ര ? അറിയാത്തതെത്ര ?
പറഞ്ഞെതെത്ര ? പറയാത്തതെത്ര ?
എവിടെയോ ............
സത്യത്തിന്റെ നേര്‍ത്ത മൌനം

ak47urs said...

പ്രതീക്ഷ....ഒരിക്കലും കൈവിടരുത്,
ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളോട് ഏറ്റ്മുട്ടാനാണെനിക്കിഷ്ടം

മഴയിലൂടെ said...

പ്രതീക്ഷ മാത്രമാണു സുഹൃത്തെ ബാക്കിയുള്ള കൈ മുതല്‍

സഹയാത്രികൻ said...

really wonderful
I wish I could pat your poems, for I can touch on it, feel it more and let comfortable with it

priyan said...

ടി.എന്‍. പ്രകാഷിന്റെ ഒരു കധ ഉന്റ്റു കേട്ടൊ.. ഇതെ പ്രമേയം..
പക്ഷെ ഇതു വ്യത്യാസം ഉന്റ്റു..നന്നായീ!!