3/21/07

പാവക്കൂത്ത്

അവന്‍ സംസാരിക്കുകയില്ല
അച്ചടികടലാസ് കുത്തിനിറച്ച തലച്ചോറിനു
വിഞ്ജാനിയുടെ നിഷ്പക്ഷഭാഷയാണു പഥ്യം
അതു കൊണ്ട് തന്നെ
മുന്നില്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അമ്മയുടെ വേദന
അവന്റെ സോഫ്റ്റ്വെയറില്‍ ഫീഡ് ചെയ്യപ്പെടില്ല
വഴിവക്കില്‍ അനാഥയായിപ്പോകുന്ന കുഞ്ഞിന്റെ നിലവിളി
അവന്റെ കാതുകളറിയുകയുമില്ല
അവനും നീയും ഞാനും യന്ത്രപ്പാ‍വകള്‍
നോട്ടീസ്ബോര്‍ഡിലെ വാര്‍ത്ത കണ്ടു തുടരെ ഞെട്ടുനവര്‍
വഴിയരികിലെ വേദനയോട് കണ്ണടക്കാന്‍ ശീലിച്ചവര്‍
പുലരികളെ സ്വപ്നം കണ്ട് ക്ഷീണിച്ച്

നമ്മള്‍ ഉറക്കമില്ലാത്ത രാത്രികളിലേക്കു നടന്നു പോകുന്നു
സ്വപ്നവും സൂര്യനും കൊല ചെയ്യപ്പെടുന്നതറിയാതെ
നമ്മിലേക്കു തന്നെ പിന്‍ വാങ്ങുന്നു
പാവക്കൂത്തുകളിലെ
നിശബ്ദകഥാപാത്രങ്ങളായി..

4 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മനോഹരമായ കവിത. മലയാളം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായി www.mobchannel.com and http://vidarunnamottukal.blogspot.com ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

dan said...

hello anitha പാവക്കൂത്ത് valare nannayirikuunuu, a bit depressing aanenglum naannayi ishtapettu

priyan said...

ഒരു സ്വപ്നം മരിക്കുമ്പൊള്‍, ഒരു പകല്‍ ജനിക്കുന്നു.....
ഒരു കവിത മരിക്കുമ്പൊള്‍,
ജീവിതം ജനിക്കുന്നു....

ജിതൻ said...

താങ്കളുടെ കവിതകളുടെ ലോകത്താണ് ഞാനിപ്പോള്‍....
നല്ല ഭാഷ....നല്ല ബിംബങ്ങള്‍....
എല്ലാം പ്രിന്റ് എടുത്ത് വായിക്കാന്‍ പോവുകയാണ്....
എഴുതിക്കൊണ്ടേയിരിക്കുമല്ലോ....