മുറിവുകള്‍ ഹൃദയത്തിലാകുന്നു
ആണിത്തുമ്പത്തു പിടയുന്ന തിരുശരീരം
പാനപാത്രം നിറച്ച പാപത്തിന്റെ ചോര
ചീട്ടുകൊട്ടാരങ്ങള്ക്കുള്ളില്
മറ്റാരുടെയോ സ്വപ്നങ്ങള്‍;
നമ്മളറിയുന്നതേയില്ല
ഒരു ചോരത്തുള്ളിയില്
ഹൃദയങ്ങള്‍ നിലച്ച് പോകുന്നതും
ഹസ്തരേഖകള്‍ മാഞ്ഞു പോകുന്നതും
ശേഷിക്കുന്നത്:
ആത്മഹത്യയുടെ ജ്ഞാനസ്നാനം സ്വീകരിച്ച
നഗ്നരായ ആത്മാക്കള്‍
കുമ്പസാരക്കൂടുകളിലെ
കെട്ടുപോയ മെഴുകുതിരികളെ പോലെ
ജീവനറ്റ കൈകളും...
Subscribe to:
Post Comments (Atom)
4 comments:
മുറിവുകള്‍ ഹൃദയത്തിലാകുന്നു...
അതെ!
sathyam thanne.. iniyum ezhuthukaa...
മനോഹരമായിരിക്കുന്നു
candles, confession and numbed hands - the ending refers to some benumbing sense of guilt? perhaps the guilt of having crucified the good unwittingly? it was kazantsakis who said that every woman, no matter if she is seven or seventy guards a wound down in their being. it shall never heal. and they shall never cease to be. well, i dont agree completely. but this poem took me there in a whiff. blood and flesh that cleanses the sinner should have been given a bit more prominence. but in the end, it is your poem. and it is very you as you have given it.
Post a Comment