2/1/07

ഞാനും നീയും

എന്റെ കണ്ണുകള്‍ എന്റേതാണ്,
അതില്‍ നിന്റെ കാഴ്ചപ്പാ‍ടുകള്‍ തേച്ചുപിടിപ്പിക്കരുത്
ഈ കാ‍തുകള്‍ എന്റെ സ്വരകേന്ദ്രങ്ങളാണ്
നിന്റെ ഉപദേശസ്വനഗ്രാഹികള്‍ എനിക്കു വേണ്ട.
ചെമ്പട്ട് പുതപ്പിച്ച ശവമല്ല ഞാന്‍
ഉയിരിന്റെ മൃതസഞ്ജീവനി എനിക്കാവശ്യമില്ല
നീ ഉപേക്ഷിച്ച വികാരതിന്റെ കൈതാങ്ങുകള്‍
എനിക്കു വച്ചു നീട്ടുന്നതെന്തിന്?
നിന്റ്റെ കാമുകിയല്ല ഞാന്‍
മാതാവൊ പത്നിയൊ അല്ല
ഒരു സഹയാത്രിക മാത്രം
വച്ചു മാറാന്‍ കഴിയാത്ത വിധം
നമ്മുടെ ഭാണ്ഡങ്ങള്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു
തെറ്റിന്റെ പാഥേയ കെട്ടഴിച്ച കൈകള്‍
കഴുകി തുടച്ചു നമുക്കീ യാത്ര തുടരാം

10 comments:

Sreejith K. said...

കവിത ഇഷ്ടമായി. ‘നീ’ എന്നുദ്ദേശിച്ച സഹയാത്രിക ആരെന്ന് മാത്രം മനസ്സിലായില്ല.

ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കണമെന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. മലയാളം ബ്ലോഗുകള്‍ക്ക് മലയാളം നാമല്ലേ കൂടുതല്‍ ചേരുക?

Santhosh said...

നഷ്ടവസന്തമെന്നും അടഞ്ഞ വാതിലെന്നുമൊക്കെ പറയുമ്പോള്‍ ഒരു നിഗൂഢതയുണ്ട്. ശീ പറഞ്ഞതു പോലെ ബ്ലോഗുമുഴുവന്‍ മലയാളത്തിലാക്കി, വാതിലുകള്‍ തുറന്നു വച്ച്, വസന്തത്തെ തിരിച്ചു പിടിക്കൂ. ആശംസകള്‍!

Santhosh said...

പിന്നെ ആശ്രദ്ധമൂലമുള്ള അക്ഷരത്തെറ്റുകളും ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ!

മൃ = mr^
ഭാണ്ഡം

qw_er_ty

G.MANU said...

വിലപിക്കാത്ത ധൈര്യമുള്ള വരികള്‍.. സ്ത്രീ മലയാളത്തിനു ആവശ്യം ഇങ്ങനത്തെ വരികളാണു.. അല്ലാതെ കരയുന്ന വരികള്‍ അല്ല

മഴയിലൂടെ said...

ഇതു മുന്‍പും വന്നിരുന്ന അഭിപ്രായമാണ്. പക്ഷെ എനിക്കു കുറച്ചു മലയാളികളല്ലാത്ത സുഹ്രുത്തുകളുമുണ്ടു. എന്റെ സുഹ്രുതു ചിന്തന്‍, മറാത്തിയാണു. അദ്ദേഹമാണു ഈ കവിതകളില്‍ ഇംഗ്ലീഷ് കവിതകള്‍ ആദ്യം വായിച്ചതും അഭിപ്രാ‍യം പറഞതും..അത് കൊണ്ഡൂ ഇപ്പോഴും അദ്ദേഹം ഇതു വായിക്കുന്നു എന്നു എന്നതു കൊന്ഡും ബ്ലോഗ് ഈ പേരിലായി.പിനെ അക്ഷരതെറ്റുകള്‍. മലയാ‍ളം റ്റൈപ് ചെയ്തു വലിയ പരിചയമില്ല. ക്ഷമിക്കണം

Peelikkutty!!!!! said...

ക്ലോസ്ഡ് ഡോറേ,കവിത വായിച്ചൂട്ടാ.

Shibu K. Nair said...

കരീലാഞ്ചി വള്ളി പോലുള്ള ശക്തവും സ്‌ത്രൈണവുമായ വരികള്‍...

പിടിച്ചു നിര്‍ത്തുന്ന വരികള്‍...

മലയാള കവിതയുടെ പുണ്യം

ഷിബു കെ നായര്‍
(orkut ലെ കഷ്ടകാലന്‍ നായര്‍.)

mydailypassiveincome said...

കൊള്ളാം നല്ല കവിത.

ഇനിയും പോരട്ടെ.

Sujith S V Panicar said...

കവിത ഇഷ്ടപ്പെട്ടു....ഇനിയും അടുത്ത കവിതക്കായി കാത്തിരിക്കുന്നു..

NANA SYNDRIZ said...

Hey Anitha,
you are talented dear..

keep writing..