നേര് വരകളില്ലാത്ത വെള്ളത്താളില്
ഭംഗിയില്ലാത്ത കൈപ്പടയില്‍
കോറിയിട്ട വാക്കുകളെ വായിക്കുമ്പോള്‍
നീ അറിയുന്നുണ്ടോ?
ഞാന്‍ ഈ കടലാസിന്റെ കന്യകാത്വത്തില്‍
എന്നെ തന്നെ ഒഴിച്ച് കളഞ്ഞുവെന്നു
വാക്കുകള്‍ മുറിഞ്ഞു കിടക്കുന്ന
നിമിഷങ്ങളില്‍ നമ്മള്
ഈ വരികള്‍ വായിക്കുവാന്‍
ശ്രമിക്കുകയായിരുന്നുവെന്നു
ഒടുവില്‍
താളുകള്‍ മറിയുവാനാഗ്രഹിക്കുന്നതെയില്ല
കഴിഞ്ഞ കാലതിന്റെ വേദന
കുടിച്ച് അവ ജീവിച്ച് മരിക്കുന്നു
ഇതു അനീഷിന്റെ കവിത ആണ്.ആദ്യത്തെ നാലു വരികള്‍ക്കു ശേഷം ഞാന്‍ അത് പൂര്‍ത്തി ആകിയെന്ന്നു മാത്രം..
Subscribe to:
Post Comments (Atom)
2 comments:
kazhinja kaalathinte vedana kutichu...........nalla varikal
അബദ്ധത്തില്‍ ഇവിദെ എത്തിപ്പെട്ടതാണ്.. വായിച്ച എല്ലാ പോസ്റ്റിലും ഒരു വിഷാദം, ഒരു പെസ്സിമിസം അനുഭവപ്പെട്ടു. ജീവിതത്തിലെ പല വഴിത്തിരിവുകളിലും പ്രത്യാശ മാത്രം കൈമുതലായിരുന്നതു കൊണ്ടും വിഷാദത്തിന്റെ ചുഴിയില്‍ വീഴാഞ്ഞതു കൊണ്ടും രക്ഷപ്പെട്ടു നടക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. ബ്ലൊഗിന്റെ തലക്കെട്ടില്‍ പോലും ഇത്ര വിഷാദം വന്നതെന്തേ??
Post a Comment