ചെറിയ സത്യങ്ങള്‍...
മനസ്സിന്റെ നൂലാമാലകള്‍ക്കുള്ളില്‍
ഇരുളടഞ്ഞ ഇടനാഴികളില്‍
കിടപ്പറകളില്‍, മോര്‍ച്ചറികളില്‍
ചിറകൊടിഞ്ഞ മാലാഖകളെപോലെ
നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന്
സമയചക്രങ്ങളോടു പോരാടുന്നു
ചിതയിലും ഈറ്റില്ലങ്ങളെ സൃഷ്ടിച്ച്
അന്ത്യശ്വാസത്തിലും പ്രണയം കൊടുത്തു
അന്ധകാരത്തിലും കൈത്തിരി തെളിച്ച്
അവര്‍ നിറഞ്ഞ് നില്ക്കുന്നു
പ്രതീക്ഷയാണു നീ എനിക്ക്
പ്രണയത്തിന്റ്റെ ചെറിയ സത്യം മാത്രമാണു നീ
ഒരു പക്ഷെ സമയചക്രങ്ങളില്‍ നിന്നു’
എന്റെ ജീവന് തിരികെ വാങ്ങാന്‍ നിനക്കു കഴിഞ്ഞേക്കും.
4 comments:
hope is good..keep writing..
i read your new malayalam poem
rasamundu......manoharamanu ketto?
പദവിന്യാസം കൊണ്ടെനിക്കിഷ്ടപ്പെട്ട കവിത.
ഈ വാക്കുകളുടെ ഒഴുക്കൊരിക്കലൂം
നഷ്ടപ്പെടാതിരിക്കട്ടെ.
mole,
Feeling the silences in and between your lines....
May your eyes remain clear to see the god manifests in little things, the existence fills in the ordinary.......
May you flower,dear.
love.
Post a Comment