നീ പ്രണയം ആയിരുന്നു അല്ലേ?
ഞാന്‍ തിരിച്ചറിഞ്ഞതേ ഇല്ല.
വിരലുകളില്‍ മരണത്തിന്റെ തണുപ്പും
കണ്ണുകളില്‍ അഴുകിയ സത്യസന്ധതയുമാണു
പ്രണയമെന്നു ആരു വിചരിച്ചു?
മസ്തിഷ്ക ജ്വരത്തിന്റെ മൂര്‍ച്ചയില്‍
കണ്ട സ്വപ്നം മാത്രമാണെനിക്കു നീ.
ഇടവിട്ടുവരുന്ന കുത്തിവയ്പുകള്‍ക്കിടയില്‍
ഓര്‍ത്തു കരയാന്‍
മനസ്സ് സ്രിഷ്ടിച്ച വെറും മരീചിക
വാതിലടച്ചേക്കുക
പുറത്തു നിര്‍വികാരതയുടെ മഞ്ഞുവീഴ്ചയും
അകത്തു മരണഭയവും മാത്രം.
പ്രണയം മരവിച്ചു പൊയ്ക്കോട്ടെ.
Subscribe to:
Post Comments (Atom)
5 comments:
വേണ്ട അങ്ങിനെ വതിലടക്കണ്ടാ... വേദനയില്‍ അതു തന്നെ ഒരു ആശ്വാസമല്ലെ..
.ഇട്ടിമാളുവിനെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. എന്റെ id rainbownila@gmail.com.കഴിയുമെങ്ഗില്‍ contact ചെയ്യുക.
"പുറത്തു നിര്‍വികാരതയുടെ മഞ്ഞുവീഴ്ചയും
അകത്തു മരണഭയവും മാത്രം.
പ്രണയം മരവിച്ചു പൊയ്ക്കോട്ടെ"
വരികള്‍ നന്നായി ഇഷ്ടമായി, എങ്കിലും അങ്ങനെ പ്രണയത്തെ മരവിപ്പിച്ചു കളയണോ?
Wow....I read all your poems, its awesome!!! Firstly, congratulations Anitha on your achievement at this young age. May you grow and blossom over the many many years to come. Also send me a few good poems which you think are your master piece.Best, TG.
ഇഷ്ട്ടമായി ....ഇതു ഒരു പാട് ......എങ്കിലും പ്രണയതെ കൊന്ന് കളഞില്ലെ.......വേണ്‍ദിയിരുന്നില്ല...
Post a Comment