അര്‍ത്ഥം നഷ്ട്ടപെട്ട വാക്കുകള്‍
ശബ്ദരഹിതമായ സ്ഫോടനം
അതാണു ജീവിതം
വിഡ്ഡിയുടെ തുടര്‍ക്കഥയില്‍
എഴുതിചേര്‍ക്കാന്‍ വിട്ടുപോയ വരി
അതാണു മരണം
അഭിനേതാവിന്റെ വാള്‍മുനയില്‍
വിറച്ചു നില്‍ക്കുന്ന കലിയാകണം ചരിത്രം
എല്ലാറ്റിനുമൊടുവില്‍
ഇനിയും പിറക്കാത്ത കുഞ്ഞിന്റെ
നിസഹായമായ വേദന
താളുകള്‍ ഒടുങ്ങാത്ത പുസ്തകത്തിന്റെ
സത്യവാചകമായി അവശേഷിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment