എന്റെ കവിത
എന്താണെനിക്കതു?
സൃഷ്റ്റികളില് വേദന മാത്രം തന്ന്
കണ്ണുനീരില്‍ ചോര കുതിര്‍ത്ത്
കടലാസില്കലാപങ്ങളുണ്ഡാക്കുന്ന
എന്റെ പ്രിയപ്പെട്ട സന്താനമോ?
മരിക്കാന്‍ തയ്യാറാകാതെ
എന്റെ നിദ്രകളെ നശിപ്പിക്കുന്ന
എന്റെ നഷ്ടപ്രണയമൊ?
തിരിച്ചു വിളിക്കുമ്പോള്‍
ചിരിച്ചു കൊണ്ടു നടന്നു പോകുന്ന
എന്റെ അനാഥമായ പെണ്മയോ?
ഇതിലാരാണു എന്റെ കവിത??
Subscribe to:
Post Comments (Atom)
1 comment:
കവിത യക്ഷകലയനു. അതു നിന്റെ അവസാന തുള്ളി രക്ത് വും ഊറ്റിക്കുടിക്കും.
Post a Comment