എന്റെ മുഖമ്മൂടികളില്‍ ചോരയുടെ ചായം
നെഞ്ചു കീറി മരിച്ച പക്ഷിയുടെ ചോര
ചിതയില്ലാതെ,ശാന്തിയും സന്തോഷവുമ്മില്ലാതെ
അതിന്റെ ആത്മാവ് എന്റെ നിദ്രകളെ ശല്യപെടുത്തുന്നു
പകലുകളില്‍...
വഴിയ്യോരങ്ങളിലെ നിഴലുകളായി എന്നെ തുറിച്ചു നോക്കുന്നു.
അദ്രുശ്യങ്ങളായ കണ്ണുകളാല്‍ എന്റെ ചായങ്ങളെ പരിഹസിക്കുന്നു
മരണത്തിലും അഭയം ലഭിക്കാത്ത എന്റ്റെ നിസഹായതയൊട് സഹതപിക്കുന്നു
ഒടുവില്‍
നിസംഗതയിലേക്കു ആഴ്ന്നിറങ്ങുന്ന എന്നെ
കണ്ണീരിനാല്‍ അഭിഷേകം ചെയ്യുന്നു .
Subscribe to:
Post Comments (Atom)
No comments:
Post a Comment