1/23/07

എല്ലാം ശാന്തമാണു
നിലച്ചു പോയ സമയ സൂചി പോലെയോ
ബന്ധുവിന്റെ മുറവിളിക്കു മുന്‍പെ
മോര്‍ച്ചറി പോലെയോ
ഒക്കെ എല്ലാം ശാന്തം
മാറ്റങ്ങള്‍ വാതിലിനപ്പുറത്തെ കോലാഹലം മാത്രം
അതു ഒരു രക്തതെയും തിളപ്പിക്കുന്നില്ല
ഒരു ഹ്രുദയത്തെയും തീ പിടിപ്പിക്കുന്നുമില്ല
ഒഴുക്കു നിലച്ച പുഴ മാത്രമാണു ജീവിതമെന്നു
ഒടുവില്‍ നാം മനസിലാക്കിയിരിക്കുന്നു

4 comments:

aneeshans said...

ഓളങ്ങളില്ലാത്ത പുഴയിലേക്കാരോ
ഒരു ഹ്രിദയം വലിച്ചെറിയുന്നു
ചലനം നിലച്ചു പോയ ഒരു കളിപ്പാട്ടം പോലെ.
പുഴയ്ക്കപ്പുറമിപ്പുറം
തുഴഞ്ഞു പോകുന്നു.
"നഷ്ടമായവര്‍ നമ്മള്‍ "

മഴയിലൂടെ said...

hello aneesh,
ഇന്നു ഹ്രിദയം വളരെ വില കുറഞ്ഞു പോയ ഒരു വസ്തു മാത്രം..........ഒരു പക്ഷെ കളിപ്പാട്ടത്തെക്കാളും.

Panikkoorkka said...

അടഞ്ഞ വാതിലിനപ്പുറത്തെ കോലാഹലം......
നിലവിളി....
ഒഴുക്കറ്റ പുഴ....

കാതില്‍ മുത്തുവളയം....

തമ്മില്‍ പൊരുത്തപ്പെടാത്ത എന്തോ ഒന്ന്-
അനിതയുടെ അക്ഷരങ്ങള്‍ക്കോ ഭാഷയ്ക്കോ....
പെണ്ണത്തമില്ലായ്മ ???

മഴയിലൂടെ said...

പെണ്മ പിറവി കൊണ്ഡ് ഉന്ടാവുന്നതല്ല സര്‍. സാഹചര്യങ്ങളില്‍ വീണ് നിങ്ങള്‍ രൂപപ്പെടുത്തുന്നതാണു...പിന്നെ പൊരുതത ക്കേടു, സത്യം എനിക്കറിയില്ല