കൂടു മാറാനാവാത്ത ശരീരവും
പുഴുക്കുത്തേറ്റ മനസ്സും
നീ എനിക്കു തന്നതെന്തിനു?
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
എന്നെ അലയാന്‍ വിട്ടതെന്തിനു?
എനിക്കു മുങ്ങിനിവരാന്‍ മാത്രം
പാപ തീര്‍ത്ഥങ്ങള്‍ സ്രിഷ്ടിച്ചതെന്തിനു?
നിന്റെ ഉത്തരങള്‍ക്കു പ്രതികരിക്കാന്‍
എനിക്ക് കര്‍ണങ്ങള്‍ തരരുത്
കാരണം
കുഞ്ഞുങ്ങള്‍ നഷ്ടപെട്ട അമ്മമാരുടെ വിളികള്‍
എന്നെ ശല്യപെടുത്തും.
ഗര്‍ഭപാത്രങ്ങളില്‍ ശ്വാസം മുട്ടുന്ന ഭ്രൂണങ്ങള്‍
എന്നോടു പരാതി പറയും
മതി
അശ്വത്ഥാമാവിന്റെ ജന്മം ഞാനേറ്റിരിക്കുന്നു
പരാതികളിലലിഞ്ഞു വ്രണങ്ങളിലമര്‍ന്ന്
ഇനി യാത്ര..യാത്ര മാത്രം....
Subscribe to:
Post Comments (Atom)
3 comments:
യാത്രാ മംഗളങ്ങള്‍ .... !!!
നന്ദി, പക്ഷെ ഇനിയും ജോലികള്‍ ബാക്കി....
I want to say one
think to u.
that, "I still like to be a 'lap' child
who doesn't know what the world is"
Post a Comment